കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യാവസ്ഥ ​ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവത്തിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. രാഹുലിനെ ശനിയാഴ്ചയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്ന് ഡോക്ടർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്നുമുതൽ വെന്റിലേറ്ററിലാണ് ചികിത്സ നൽകിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചത്. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായിരുന്നു. മരണം സ്ഥിരീകരിച്ചത് ഉച്ചകഴിഞ്ഞ് 2.55ഓടെയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വിദഗ്ധ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർ അറിയിച്ചു.


വിദഗ്ധ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നാലേ മരണം ഭക്ഷ്യവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. കോട്ടയം സ്വദേശിയായ രാഹുൽ ഡി നായർ ആണ് മരിച്ചത്. രാഹുലിന്റെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ നടക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ കാക്കനാട് നിന്ന് ഷവർമ കഴിച്ചത്.


ALSO READ: ചികിത്സയിലിരുന്ന യുവാവ് മരിച്ചു; ഷവര്‍മ കഴിച്ച ശേഷം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെന്ന് ബന്ധുക്കൾ


അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് രാഹുൽ ഡോക്ടറോട് പറഞ്ഞിരുന്നു.


യുവാവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടി. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.